1

കായംകുളം : നഗരത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്ന വിവി​ധ പദ്ധതികൾക്ക് പ്രാധാന്യം നൽകുന്ന കായംകുളം നഗരസഭാ ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ ആർ.ഗിരിജ കൗൺസിൽ യോഗത്തിൽ അവതരിപ്പിച്ചു.

മുൻ ബാക്കി ഉൾപ്പെടെ 50,59,37,055 രൂപ വരവും 40,50,86,998രൂപ ചെലവും 10,08,50,057 രൂപ നീക്കിയിരി പ്പുമുള്ള 2018-19 ലെ പുതുക്കിയ ബഡ്ജറ്റും മുന്നിരിപ്പ് ഉൾപ്പെടെ 71,48,46,057 രൂപ വരവും 61,77,72,796 രൂപ ചിലവും 9,70,73,261 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2019-20 വർഷത്തിലെ ബഡ്ജറ്റ് നിർദ്ദേശങ്ങളുമാണ് അവതരിപ്പിച്ചത്.

പട്ടണത്തിന്റെ സമഗ്ര വളർച്ച ലക്ഷ്യമാക്കിയുള്ള വികസന പ്രവർത്തനങ്ങൾ,

റവന്യൂ വരവ് വർദ്ധിപ്പിക്കുന്നതിനും ചെലവ് പരമാവധി കുറയ്ക്കുന്നതിനും ഉതകുന്ന നടപടികൾ, വിവിധ പദ്ധതികൾക്കുള്ള സ്ഥലമെടുപ്പ് എന്നിവയ്ക്ക് ബഡ്ജറ്റ് പ്രാധാന്യം നൽകുന്നു. കായംകുളം നിവാസികളുടെ സ്വപ്നമായ മൾട്ടിപ്ലക്സസ് തീയേറ്റർ കോംപ്ലക്സ്, പ്രൈവറ്റ് ബസ് സ്റ്റാന്റ് എന്നിവ പുതിയ ബഡ്ജറ്റ് കാലയളവിൽ തന്നെ നാടിന് സമർപ്പിക്കുവാൻ ലക്ഷ്യമിടുന്നു.

സർക്കാരിന്റെ വിവിധ വികസന മിഷനുകൾ, മെച്ചപ്പെട്ട പശ്ചാത്തല സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണ പദ്ധതികൾ, ആധുനിക വിദ്യാഭ്യാസ സൗകര്യങ്ങൾ, മാലിന്യ നിർമ്മാർജന പദ്ധതികൾ എന്നിവയ്ക്ക് ബഡ്ജറ്റിൽ പ്രാധാന്യം നൽകിയിരിക്കുന്നു. നഗരപ്രദേശത്തെ കക്കൂസ് മാലിന്യ സംസ്കരണത്തിനായി മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് ,ഗ്യാസ് ക്രമിറ്റോറിയം എന്നീ പദ്ധതികൾക്കും തുക വകയിരുത്തി. വനിതകൾക്ക് താമസ സൗകര്യംഒരുക്കുന്ന ഷീ ലോഡ്ജ് പദ്ധതിയും നടപ്പിലാക്കും.

ബഡ്ജറ്റ് നി​ർദ്ദേശങ്ങൾ

പുത്തൻ റോഡ് ജഗ്ഷന് സമീപം മൽസ്യ മാർക്കറ്റിന് സ്ഥലം ‌ഏറ്റെടുക്കും.

ഗവ.ഐ.ടി.ഐയ്ക്ക് വെട്ടത്തയ്യത്ത് കിഴക്ക് വശം സ്ഥലം ഏറ്റെടുക്കും.

സ്ളോട്ടർ ഹൗസ്, ടെർമിനൽ ബസ് സ്റ്റേഷൻ, സസ്യമാർക്കറ്റ് എന്നിവയുടെ വിപുലീകരണം

ഭവനരഹിതർക്ക് പാർപ്പിടത്തിനായി പട്ടാണിപ്പറമ്പ് സ്ഥലം ഏറ്റെടുക്കും.

നഗരസഭാ പാർക്ക്, ബോട്ടുജട്ടി വിപുലീകരണം, സ്റ്റേഡിയം നിർമ്മാണം എന്നിവയ്ക്ക് സ്ഥലം ഏറ്റെടുക്കും.

പ്രൈവറ്റ് ബസ് സ്റ്റാന്റ് സ്ഥലമെടുപ്പിന്: ഒരു കോടി

സമ്പൂർണ പാർപ്പിട പദ്ധതിയായ ലൈഫ് പി.എം.എ.വൈ, പദ്ധതി: 2.84 കോടി​ രൂപ

വാസയോഗ്യമല്ലാത്ത വീടുകളുടെ പുനരുദ്ധാരണം: രൂപ 1.05

നഗരസഭാ പ്രദേശത്തെ മാലിന്യ സംസ്കരണം 2 കോടി.

ചാലപ്പള്ളി പാലം നിർമ്മാണം 50 ലക്ഷം.