arfe

ഹരിപ്പാട്: മണ്ണാറശാല യു.പി.സ്കൂൾ സംഘടിപ്പിച്ച കായികമേള കുട്ടികൾക്ക് ആവേശമായി​. മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാൻ അവസരമൊരുക്കിയി​രുന്നു. കായികമേളയ്ക്ക് മുന്നോടിയായി മണ്ണാറശാല യു.പി.എസ്.വിദ്യാർത്ഥിനിയും ദേശീയ താരവുമായ ശ്രുതി സന്തോഷ് നയിച്ച മാർച്ച് പാസ്റ്റ് നടന്നു. മുഖ്യാതിഥി ഹരിപ്പാട് പൊലീസ് സബ് ഇൻസ്പെക്ടർ എം.രാജേന്ദ്രൻ സല്യൂട്ട് സ്വീകരിച്ചു. തുടർന്ന് പ്രഥമ അദ്ധ്യാപകൻ എസ്.നാഗദാസ് പതാക ഉയർത്തി. ഹരിപ്പാട് നഗരസഭ കൗൺസിലർ ആർ.രതീഷ് യോഗം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പ്രേംജി കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ എൻ.ജയദേവൻ, പി.ടി.എ അംഗങ്ങളായ ബിന്ദു, മഞ്ജു, വിദ്യ, മിനി തുടങ്ങിയവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ എസ്.നാഗദാസ് സ്വാഗതവും കായിക അദ്ധ്യാപകൻ ഷജിത്ത് ഷാജി നന്ദിയും പറഞ്ഞു. തത്സമയം തന്നെ വിജയികൾക്കുള്ള മെഡൽ വിതരണവും നടന്നു.