vfire


കുട്ടനാട് :തീ പിടിച്ച് കത്തിനശിച്ച വീട്ടിൽ നിന്ന് വൃദ്ധമാതാവും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു.
തലവടി പഞ്ചായത്ത് രണ്ടാം വാർഡ് നാരകത്തറമുട്ട് കട്ടയിൽ വീട്ടിൽ വിലാസിനിയുടെ വീടാണ് ഞായറാഴ്ച അർദ്ധരാത്രിയോടെ കത്തിനശിച്ചത്. ഓടുമേഞ്ഞ വീടിന്റെ മേൽക്കൂരയും, രണ്ട് മുറികളും വീട്ടുപകരണങ്ങളും കത്തി നശിച്ചു. മുറിയിൽ കിടന്നുറങ്ങുകയായിരുന്ന വിലാസിനിയും മകൻ സന്തോഷും മേൽക്കൂരയ്ക്ക് തീപിടിച്ച് ഓട് പൊട്ടിത്തെറിക്കുന്ന സ്വരം കേട്ടുണർന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഫയർ ഫോഴ്‌സ് എത്തി തീ അണച്ചു. തീയുൾപ്പെടെ ചാരം വിറകുപുരയോട് ചേർന്ന് ഇട്ടതിനെ തുടർന്ന് അതിൽ നിന്നും തീപടരുകയായിരുന്നെന്ന് എടത്വാ പൊലീസ് പറഞ്ഞു.