ambalapuzha-news

അമ്പലപ്പുഴ: കൊയ്ത്തു കഴിഞ്ഞ പാടശേഖരത്തിൽ കെട്ടിവച്ചിരുനന് വൈക്കോലിനു തീപിടിച്ചു. കഞ്ഞിപ്പാടം കാട്ടുകോണം പട്ടത്താനം പാടശേഖരത്താണ് വൈക്കോൽ കത്തിനശിച്ചത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു സംഭവം. യന്ത്രം ഉപയോഗിച്ച് കെട്ടുകളാക്കി വെച്ചിരുന്ന വൈക്കോൽക്കൂനകളാണ് കത്തിനശിച്ചത്. തകഴിയിൽ നിന്നെത്തിയ അഗ്നിശമന സേന വളരെ ബുദ്ധിമുട്ടിയാണ് തീ അണച്ചത്.