villageoffice
പുതുതായി നിർമ്മിച്ച വില്ലേജ് ഓഫീസ് കെട്ടിടം തുറന്നു Cപ വർത്തിക്കണമെന്ന് ആവശ്യപ്പെട്ട് വില്ലേജ് പടിക്കൽ യു.ഡി.എഫ് Cപതിപക്ഷ അംഗങ്ങൾ കുത്തിയിരുപ്പ് സമരം നടത്തിയപ്പോൾ

വളളികുന്നം: വള്ളികുന്നം വില്ലേജ് ഓഫീസ് കെട്ടിടം തുറന്ന് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിർമ്മാണം പൂർത്തീകരിച്ച വില്ലേജ് ഓഫീസ് പടിക്കൽ യു.ഡി.എഫ് പ്രതിപക്ഷ അംഗങ്ങൾ കുത്തിയി​രുപ്പ് സമരം നടത്തി . വള്ളികുന്നത്തെ മാതൃകാ വില്ലേജാക്കി മാറ്റുന്നതിന്റെ ഭാഗമായി നബാഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 40 ലക്ഷം രുപ ചെലവഴിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിടം പൂർത്തീകരിച്ചിട്ട് രണ്ട് മാസത്തിലധികമായി . ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനമാറ്റത്തെചൊല്ലി സി.പി.എം-സി.പി.എം തർക്കമാണ് ഉദ്ഘാടനം വൈകുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. കാമ്പിശ്ശേരിയിൽ താൽക്കാലികമായി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ സ്ഥലപരിമിതി​മൂലം വില്ലേജിന്റെ പ്രവർത്തനം കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും സൂക്ഷിക്കേണ്ട വില്ലേജ് രേഖകൾ ചാക്കിൽ കെട്ടിയ നിലയിലാണെന്നും പ്രതിപക്ഷം ആരോപിച്ചു. ജി​. രാജീവ് കുമാർ, സി.പ്രകാശ്, ഷാജി വാളക്കോട്ട്, എസ്. ലതിക, കെ.ആർ സുമ, സി. അനിത, അമ്പിളി കുമാരിയമ്മ തുടങ്ങിയവർ നേത്യത്വം നൽകി​.