tv-r

തുറവൂർ:പട്ടണക്കാട് വില്ലേജ് ഓഫീസ് വെട്ടക്കലിൽ നിന്നും മാറ്റാനുള്ള നീക്കത്തിനെതിരെ വെട്ടക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരിദിനം ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ടി.എച്ച്.സലാം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.എ നെൽസൺ അദ്ധ്യക്ഷത വഹിച്ചു. സി.കെ.ഉദയൻ, സി.ആർ.രാജേഷ്, കെ.ബി.റഫീഖ്, രാജേഷ് പൊള്ളയിൽ, സൈറസ്, രഞ്ജിത്ത്, കെ. ഡി. ജസ്മലാൽ, ടി.എസ്.സെബാസ്റ്റിൻ, ബീനാ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.