അമ്പലപ്പുഴ: തോട്ടപ്പള്ളി നാലുചിറ പാലത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജി.സുധാകരൻ നിർവ്വഹിച്ചു. നാലു ചിറയിൽ ദേശീയ ജലപാതയ്ക്ക് കുറുകെ 38 കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്. പാലം വരുന്നതോടെ തോട്ടപ്പള്ളി കൊട്ടാരവളവിൽ നിന്നും കരുമാടിക്ക് ഇതുവഴി യാത്ര ചെയ്യാനാകും.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജുനൈദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ മുഖ്യാതിഥിയായി. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി.വേണുലാൽ, പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമ്മ ഭുവനചന്ദ്രൻ ,പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ പ്രതാപൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, ഗ്രാമ പഞ്ചായത്തംഗങ്ങളായ ആർ.സുനി, അഡ്വ.ജിനുരാജ്, എച്ച്.സലാം.എ.ഓമനക്കുട്ടൻ, ഇ.കെ.ജയൻ, ശ്രീകുമാർ തുടങ്ങിയവർസംസാരിച്ചു.പൊതുമരാമത്ത് ചീഫ് എൻജിനിയർ മനോമോഹൻ റിപ്പോർട്ടവതരിപ്പിച്ചു. വാർഡംഗം പ്രദലേന്ദ്രൻ സ്വാഗതവും പ്രൊജക്ട് ഡയറക്ടർ വി.വി.ബിനു നന്ദിയും പറഞ്ഞു