ചാരുംമൂട്: പ്രസിദ്ധ സിനിമാ ഗാനരചിതാവും സംവിധായകനും നിർമ്മാതാവുമായിരുന്ന പി.ഭാസ്കരന്റെ പേരിൽ ഏർപ്പെടുത്തിയ ആചാര്യരത്ന പുരസ്കാരത്തിന് കാരയ്ക്കൽ രാജൻ തന്ത്രി അർഹനായി. കഴിഞ്ഞ ദിവസം നടന്ന പി.ഭാസ്കരൻ അനുസ്മരണത്തിൽ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥിൽ നിന്നും പുരസ്കാരം ഏറ്റുവാങ്ങി. ശ്രീചിത്തിരതിരുനാൾ ബാലരാമവർമ്മ പുരസ്കാരം ജ്യോതിഷ- താന്ത്രികരത്ന, ചട്ടമ്പിസ്വാമി സ്മാരക പുരസ്കാരമായ തന്ത്രരത്നം, ബ്രാഹ്മണ സംരക്ഷണ മുന്നണിയുടെ ജ്യോതിഷ ചൂഢാമണി എന്നീ അവാർഡുകൾ കരസ്ഥമാക്കിയ രാജൻ തന്ത്രി നൂറനാട് പള്ളിക്കൽ ശ്രീ ശ്രീ പൂർണേശ്വരീ ക്ഷേത്രത്തിലെ മേൽശാന്തിയാണ്.