ചാരുംമൂട്: ആലപ്പുഴ ജില്ല ഫുട്ബാൾ അസോസിയേഷൻ നടത്തിയ ലീഗ് മത്സരങ്ങളിൽ ബി.ഡിവിഷനിൽ ചത്തിയറ വി.എച്ച്.എസ്.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ചത്തിയറ ഫുട്ബാൾ അക്കാഡമി വിജയികളായി.നാസർ മെമ്മോറിയൽ ട്രോഫി ക്കു വേണ്ടി നടത്തിയ നാല് മത്സരങ്ങളിലായി പത്ത് പോയിന്റ് നേടിയാണ് ഒന്നാമതെത്തിയത്. ഇതോടെ അക്കാഡമി അടുത്ത വർഷം നടക്കുന്ന എ ഡിവിഷൻ മത്സരങ്ങളിലേക്ക് യോഗ്യത നേടി.വിജയികൾക്കുള്ള ട്രോഫി സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് വിഷ്ണുവിൽ നിന്ന് അക്കാഡമി പ്രസിഡൻറ് കെ.എൻ.കൃഷ്ണകുമാറും, സെക്രട്ടറി എസ്.മധുവും ചേർന്ന് ഏറ്റുവാങ്ങി. ഡി.എഫ്.എ സെക്രട്ടറി വിജയകുമാർ, കോച്ച് പ്രദീപ് കുമാർ, നിക്സൺ, അനസ്, സുരേഷ് എന്നിവർ പങ്കെടുത്തു.