tip

ഡ്രൈവറുടെ നില ഗുരുതരം


കുട്ടനാട് : പാലത്തിന്റെ കൈവരി തകർത്ത് ആറ്റിലേക്ക് മറിഞ്ഞ ടിപ്പർ ലോറിയിലെ ഡ്രൈവറുടെ നില ഗുരുതരം. കാഞ്ഞിരപ്പള്ളി അട്ടിയിൽച്ചിറ ജോബിയാണ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.

ഇന്നലെ രാവിലെ 11ന് തലവടി ആനപ്രമ്പാൽ ക്ഷേത്ര കടവ് പാലത്തിലായിരുന്നാു അപകടം. ലോഡുമായെത്തിയ മിനി ടിപ്പർ ലോറി പാലത്തിലേക്കുള്ള കയറ്റം കയറാതെ വന്നതോടെ നിയന്ത്രണം നഷ്ടപ്പെട്ട് പുറകോട്ടിറങ്ങി കൈവരി തകർത്ത് ആറ്റിലേക്ക് മറിയുകയുമായിരുന്നു. ലോറിക്കടിയിൽ അകപ്പെട്ട ഡ്രൈവറെ ഓടിക്കൂടിയ നാട്ടുകാരാണ് ലോറി മറിച്ചിട്ട് പുറത്തെടുത്തത്.

പാലത്തിന്റെ ബലക്ഷയം മൂലം പാലത്തിലൂടെയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. തലവടി ഗ്രാമപഞ്ചായത്ത് നിരോധന ബോർഡ് സ്ഥാപിക്കുകയും നാട്ടുകാരുടെ നേതൃത്വത്തിൽ പാലത്തിന് കുറുകെ പല തവണ ഇരുമ്പ് കേഡർ സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാൽ കേഡർ സ്ഥാപിച്ച് ദിവസങ്ങൾക്കകം അത് മുറിച്ചുമാറ്റുകയും, അറിയിപ്പ് ബോർഡ് ആറ്റിൽ എറിയുകയും ചെയ്തു. മണൽ മാഫിയയാണ് കേഡർ തകർക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. കേഡർ തകർക്കുന്നതിനെതിരെ എടത്വാ പൊലീസിൽ പരാതിയും നല്‍കി

.