ad
ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം വിതരണം ചെയ്യുന്ന വാഹനങ്ങൾ പ്രസിഡന്റ് ബിജു കൊല്ലശ്ശേരി കൈമാറുന്നു..

ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് 2018- 19 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിൽ രഹിതരായ യുവാക്കൾക്ക് സ്വയംതൊഴിൽ പദ്ധതി പ്രകാരം ഓട്ടോറിക്ഷകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഗിരിജ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ഡി.ഒ ശ്രീജിത്ത്, ആർ.ജയൻ തുടങ്ങിയവർ സംസാരിച്ചു. ആറ് യുവാക്കൾക്ക് ബാങ്ക് വായ്പയുൾപ്പെടെ 12 ലക്ഷം രൂപ ചെലവഴിച്ചു.