photo

ആലപ്പുഴ: മാവേലിക്കര ലോക്‌സഭാ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ സി.പി.ഐ, സി.പി.എം ജില്ലാ കൗൺസിൽ ഓഫീസുകൾ സന്ദർശിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30ന് മുല്ലയ്ക്കലുള്ള സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസായ ടി.വി. സ്മാരകത്തിലെത്തിയ ചിറ്റയം ഗോപകുമാറിനെ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് പൊന്നാട അണിയിച്ച് സ്വീകരിച്ചു. പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയൻ,ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.വി.സത്യനേശൻ,അഡ്വ. ജി.കൃഷ്ണപ്രസാദ്,എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സി.എ.അരുൺകുമാർ,ബി.കെ.എം.യു ജില്ലാ സെക്രട്ടറി ആർ.അനിൽകുമാർ,ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എസ്.സന്തോഷ്‌കുമാർ,എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി ബ്രൈറ്റ് എസ്.പ്രസാദ്,സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി ബി.നസീർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
തിരുവമ്പാടിയിലെ സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ പി.കൃഷ്ണപിള്ള സ്മാരകത്തിലെത്തിയ ചിറ്റയത്തെ ജില്ലാ സെക്രട്ടറി ആർ.നാസർ,സംസ്ഥാന കമ്മിറ്റി അംഗം സി.ബി.ചന്ദ്രബാബു തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു. പിന്നീട് ആലപ്പുഴ ഗസ്റ്റ് ഹൗസിൽ എത്തി മന്ത്രി ജി.സുധാകരനേയും ചിറ്റയം ഗോപകുമാർ സന്ദർശിച്ചു.