ambalapuzha-news

അമ്പലപ്പുഴ: ഡ്യൂട്ടി സംബന്ധമായി ആശുപത്രിയിലെത്തിയ പൊലീസുകാരന് മാനസിക രോഗിയുടെ മർദ്ദനമേറ്റു. ആലപ്പുഴ എ .ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർ കരുനാഗപ്പള്ളി ആലപ്പാട് കമ്പിവേലി വീട്ടിൽ അഖിലിനാണ്( 39 ) മർദ്ദനമേറ്റത്.

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ വൈകിട്ട് 7 ഓടെയായിരുന്നു സംഭവം. ആലപ്പുഴ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ ചികിത്സക്കായി ആശുപത്രിയിൽ കൊണ്ടുവന്നതായിരുന്നു അഖിൽ. ഇതിനിടെ ആശുപത്രിയിലെ 14-ാം വാർഡിൽ ചികിത്സയിൽ കഴിയുന്ന മാനസികരോഗിയായ യുവാവ് മുഷ്ടി ചുരുട്ടി അഖിലിന്റെ മുഖത്ത് അടിക്കുകയായിരുന്നു . രോഗികളുടെ കൂട്ടിരിപ്പുകാരാണ് യുവാവിൽ നിന്ന് അഖിലിനെ രക്ഷപ്പെടുത്തിയത്. അഖിലിന്റെ ഇടത് കണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപെട്ടു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.