അമ്പലപ്പുഴ: കൊയ്ത നെല്ല് ലോഡിംഗ് തൊഴിലാളികൾ ലോറിയിൽ കയറ്റിയില്ലെന്നു പരാതി. കഞ്ഞിപ്പാടം കൊങ്ങന്നൂർ പാടശേഖര സമിതി സെക്രട്ടറി ഗോവിന്ദന്റെ നെല്ലാണ് ലോറിയിൽ കയറ്റാതിരുന്നത്.50 മീറ്റർ വരെ ചുമന്ന് ലോറിയിൽ കയറ്റണമെന്ന ലേബർ ഓഫീസറുടെ നിർദേശമുള്ളപ്പോഴാണ് റോഡിൽ നിന്നും 5 മീറ്റർ മാത്രം ദൂരമുള്ള ബണ്ടിൽ വെച്ചിരുന്ന നെല്ല് യൂണിയൻ തൊഴിലാളികൾ കയറ്റാതിരുന്നതെന്ന് ഗോവിന്ദൻ പറഞ്ഞു.കഴിഞ്ഞ 4 ദിവസമായി കൊയ്ത് 160 ചാക്കുകളിലായി കെട്ടിയ നെല്ല് പാടശേഖരത്തിന്റെ ബണ്ടിൽ കിടക്കുകയാണ്.തങ്ങൾ സ്വന്തമായി ചുമന്ന് ലോറിയിൽ കയറ്റാമെന്നു പറഞ്ഞിട്ടും സി.ഐ.ടി.യു തൊഴിലാളികൾ അനുവദിച്ചില്ലെന്നും ഗോവിന്ദൻ പറഞ്ഞു.