road

ചേർത്തല:കോടികൾ ചെലവഴിച്ച് ദേശീയപാതാനിലവാരത്തിൽ പുനർ നിർമ്മിച്ച റോഡുകൾ നാടിന് സമർപ്പിച്ചു.ഒരുകോടി രൂപ ചെവഴിച്ച് ബി.എം.ബി.സി സംവിധാനത്തിൽ പുതുക്കിപ്പണിത എ.എസ് കനാൽ കിഴക്കേതീരം റോഡ് ഉദ്ഘാടനം മന്ത്റി പി തിലോത്തമൻ നിർവഹിച്ചു.മുനിസിപ്പൽ ചെയർമാൻ പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി.മുനിസിപ്പൽ പ്രതിപക്ഷ നേതാവ് എൻ.ആർ.ബാബുരാജ്,കൗൺസിലർമാരായ പി.ജ്യോതിമോൾ,ഡി. ജ്യോതിഷ്,കക്ഷിനേതാക്കളായ എം.സി.സിദ്ധാർഥൻ,കെ.രാജപ്പൻനായർ,.എം.ഇ രാമചന്ദ്രൻനായർ എന്നിവർ സംസാരിച്ചു.എക്‌സിക്യൂട്ടീവ് എൻജിനിയർ ബി.വിനു റിപ്പോർട്ട് അവതരിപ്പിച്ചു.
അസി.എക്‌സിക്യൂട്ടിവ് എൻജിനിയർ എൽ.രാജശ്രീ സ്വാഗതവും അസി.എൻജിനിയർ കെ.എ.ഷാനജ നന്ദിയും പറഞ്ഞു.
11-ാംമൈൽ-അരീപ്പറമ്പ് അർത്തുങ്കൽ റോഡ്,കുറുപ്പംകുളങ്ങര-കണിച്ചുകുളങ്ങര റോഡ് എന്നിവയുടെ സമർപ്പണവും മന്ത്റി പി.തിലോത്തമൻ നിർവഹിച്ചു.കിഫ്ബിയിലെ 11.5 കോടി ചെലവഴിച്ചാണ് റോഡുകൾ പുനരുദ്ധരിച്ചത്. ജില്ലാപഞ്ചായത്ത് അംഗം ജമീല പുരുഷോത്തമൻ അദ്ധ്യക്ഷയായി.ബി സലിം,ആർ സുഖലാൽ,വി.വിനോദ്,വിജയമ്മ ഗോപാലകൃഷ്ണൻ,മഹിളാമണി സിദ്ധാർത്ഥൻ,സുധീഷ് എന്നിവർ സംസാരിച്ചു. എക്‌സിക്യൂട്ടിവ് എൻജിനിയർ ബി വിനു റിപ്പോർട്ട് അവതരിപ്പിച്ചു.