1
വിശ്വവിദ്യാലയ സ്കൂൾ വാർഷികം ഡോ. ജി. സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം :കായംകുളം കണ്ണമ്പള്ളിൽ ഭാഗം വിശ്വവിദ്യാലയ സ്കൂൾ വാർഷികം ഡോ. ജി. സദാശിവൻ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ്‌ ചെയർമാൻ എസ്. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കഥകളി നടൻ കലാമണ്ഡലം കൃഷ്ണപ്രസാദ്, സാഹിത്യകാരൻ സുരേഷ് മണ്ണാറശ്ശാല, സാമൂഹ്യപ്രവർത്തകൻ എൻ. രാജ്‌നാഥ് എന്നിവരെ പ്രതിഭാ പുരസ്‌കാരം നല്കി ആദരിച്ചു. ചന്ദ്രാസന്തോഷ്, ആർ. ഷീബ, സോണിയ. ആർ, നീതു ശ്രീകുമാർ, ബീന ആന്റണി എന്നിവർ സംസാരിച്ചു.