ചേർത്തല : കെ.എസ്.എസ്.പി.യു കഞ്ഞിക്കുഴി ബ്ളോക്ക് കമ്മിറ്റി വാർഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് എൻ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു.ബ്ളോക്ക് പ്രസിഡന്റ് വി.സുകുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എം.വി.സോമൻ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.കെ.തങ്കപ്പൻ കണക്കും അവതരിപ്പിച്ചു.തുടർന്ന് നവകേരള സൃഷ്ടിക്ക് പെൻഷൻകാരുടെ പങ്ക് എന്ന വിഷയം ജില്ലാ സാംസ്‌കാരിക സമിതി ജോയിന്റ് കൺവീനർ പി.പി.സുരേന്ദ്രൻ അവതരിപ്പിച്ചു.എൻ.പരമേശ്വരൻ,ആർ.രാജപ്പൻ,വി.കെ.മോഹനദാസ്,ഭാർഗവൻ ചക്കാല,ആർ.വിശ്വനാഥൻനായർ,എ.കൃഷ്ണൻകുട്ടി,കെ.ജി.നെൽസൺ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.സുകുമാരൻനായർ(പ്രസിഡന്റ്),എം.വി.സോമൻ(സെക്രട്ടറി),എം.കെ.തങ്കപ്പൻ(ട്രഷറർ) എന്നിവരെ വീണ്ടും തിരഞ്ഞെടുത്തു.