കുട്ടനാട്.പാർലമെന്റിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുന്ന എം.എൽ.എമാർ തത്സ്ഥാനം രാജിവയ്ക്കണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി സംസ്ഥാനകമ്മിറ്റി നടത്തുന്ന പരിവർത്തന യാത്രക്ക് മങ്കൊമ്പിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്ടൻ കൂടിയായ സുരേന്ദ്രൻ. തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ട് വീണ്ടും മത്സരിക്കുന്നത് ജനാധിപത്യത്തെ പരിഹസിക്കുന്ന നിലപാടാണ്.ഇത് അവസാനിപ്പിക്കണം.അതിനുള്ള രാഷ്ട്രീയ മര്യാദ എം.എൽ.എമാർ കാണിക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി.കുട്ടനാട് മണ്ഡലം പ്രസിഡന്റ് ഡി.പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു.ഒ.ബി.സി. മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് പുഞ്ചക്കരി സുരേന്ദ്രൻ, ജനറല്‍ൽ സെക്രട്ടറി മധു പരുമല ,ജെ.ആർ.പത്മകുമാർ, രാജു പ്രസാദ്, ബി.ജെ.പി.ജില്ലാ പ്രസിഡന്റ് കെ.സോമൻ, വൈസ് പ്രസിഡന്റ് പി കെ വാസുദേവൻ, സുദീപ് വി നായർ, എം.ബി.ഗോപകുമാർ, പി.എന്‍ രാജു കുട്ടി, ആർ.രമേശ്, കെ.ബി.ഷാജി എന്നിവർ സംസാരിച്ചു.