lofir

കുട്ടനാട് : ലോറിയിൽ കയറ്റിക്കൊണ്ടു വരികയായിരുന്ന വൈയ്ക്കോലിന് വൈദ്യുതി ലൈനിൽ തട്ടി തീപിടിച്ചു.നാട്ടുകാരുടെയുംപൊലീസിന്റെയും ഫയർഫോഴ്സിന്റെയും സമയോചിത ഇടപെടലിൽ വൻദുരന്തം ഒഴിവായി. എ.സി.റോഡിൽ പണ്ടാരക്കളം ജംഗ്ഷന് സമീപത്തായിരുന്നു അപകടം. സമീപത്തെ പാടശേഖരത്തിൽ നിന്ന് ആലുവയിലേക്ക് കൊണ്ടു പോകുകയായിരുന്നു വൈയ്ക്കോൽ. താഴ്ന്നു കിടന്നിരുന്ന വൈദ്യുത ലൈനിൽ തട്ടിയാണ് വൈയ്ക്കോലിന് തീപിടിച്ചത്. ജനവാസം ഏറെയുള്ള പ്രദേശമായതിനാൽ കാറ്റത്ത് തീ ആളിക്കത്തി വീടുകളിലേക്ക് പടരാൻ സാദ്ധ്യത എറെയായിരുന്നു. ഉടൻ തന്നെ ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു. ആലുവ സ്വദേശി ആലിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ലോറി. ഡ്രൈവർ ആലുവ സ്വദേശി ഉദയകുമാർ പരിക്കേൽക്കാതെ രക്ഷപെട്ടു.