അരൂർ : ചരക്കുലോറിക്ക് പിന്നിൽ മിനി ലോറിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു. മിനി ലോറി ഡ്രൈവർ അരൂക്കുറ്റി വടുതല കൊന്നത്തു വീട്ടിൽ സിയാദ് (32). അരൂർ എ .ഇ.എച്ച്.കമ്പനി ജീവനക്കാരൻ ബുല്ലു (38) എന്നിവർക്കാണ് പരിക്കേറ്റത്.സിയാദിനെ നെട്ടൂരിലെയും ബുല്ലുവിനെ എരമല്ലൂരിലെയും സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ പത്തിന് ദേശീയപാതയിൽ എരമല്ലൂർ കൊച്ചുവെളി കവലയ്ക്ക് സമീപമായിരുന്നു അപകടം.