ചാരുംമൂട് : നിലവിൽ ഉള്ളതിൽ കൂടുതൽ എം.പിമാരുമായി ബി ജെ പി വീണ്ടും അധികാരത്തിൽ വരുമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ പറഞ്ഞു. ദക്ഷിണ മേഖലാ പരിവർത്തന യാത്രയ്ക്ക് ബി ജെ പി മാവേലിക്കര നിയോജക മണ്ഡലം കമ്മറ്റി ചാരുംമൂട്ടിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്ടനായ സുരേന്ദ്രൻ. സംസ്ഥാന സെക്രട്ടറി കെ ശിവൻകുട്ടി ,സംസ്ഥാന സമിതി അംഗം മധു പരുമല, ജില്ലാ ജനറൽ സെക്രട്ടറി എം വി ഗോപകുമാർ , മണ്ഡലം പ്രസിഡന്റ് വെട്ടിയാർ മണിക്കുട്ടൻ , മണ്ഡലം ജനറൽ സെക്രട്ടറിമാരായ അഡ്വ കെ കെ അനൂപ് , അനിൽ വള്ളികുന്നം എന്നിവർ സംസാരിച്ചു.