crime

ചേർത്തല:ബൈക്ക് മോഷണ കേസിൽ പ്രായപൂർത്തിയാകാത്തയാളടക്കം മൂന്നംഗ സംഘം പിടിയിലായി.മുനിസിപ്പൽ 19-ാം വാർഡിൽ പൂതകുളത്ത് നിധിൻ(19),കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡ് കാരയ്ക്കാവെളി അഖിൽ(23), എന്നിവരെയും പ്രായപൂർത്തിയാകാത്ത ഒരാളെയുമാണ് പട്ടണക്കാട് എസ്.ഐ.എസ്.അസീമിന്റെ നേതൃത്വത്തിൽ ദേശീയ പാതയിൽ തങ്കി ജംഗ്ഷനിൽ നടത്തിയ വാഹനപരിശോധനക്കിടെ ഇന്നലെ പുലർച്ചെ പിടികൂടിയത്. ബൈക്കിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെത്തുടർന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ ബൈക്ക് കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതികൾ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ നിധിൻ,അഖിൽ എന്നിവരെ റിമാൻഡ് ചെയ്തു.പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി.