മാന്നാർ : അറുപതിലേറെ വർഷക്കാലം വിവിധ പത്രങ്ങളുടെ ഏജന്റായി പ്രവർത്തിച്ച ചെന്നിത്തല തൃപ്പെരുന്തുറ വാട്ടർ ടാങ്കിനു സമീപം ഇരട്ടക്കുളങ്ങരയിൽ വീട്ടിൽ എസ്.പരമേശ്വരൻനായർ (തലേക്കെട്ട് പിള്ളേച്ചൻ,88) നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. അവിവാഹിതനാണ്. സഹോദരങ്ങൾ : തങ്കമ്മ, ഗോപി, പരേതനായ ഭാസ്‌കരൻനായർ.