അമ്പലപ്പുഴ: അമ്പലപ്പുഴ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും അമ്പലപ്പുഴ ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ റിട്ട. സൂപ്രണ്ടുമായ നീർക്കുന്നം ഗുരുപ്രിയയിൽ ഡി.മുരളീധരൻ (85) നിര്യാതനായി. എൻ.ജി.ഒ. യൂണിയൻ ജില്ലാ കമ്മിറ്റിയംഗം, ഏരിയ സെക്രട്ടറി, സി.പി.എം. ലോക്കൽ കമ്മിറ്റിയംഗം, നീർക്കുന്നം ജനസേവിനി ഗ്രന്ഥശാല പ്രസിഡന്റ്, പുരോഗമന കലാസാഹിത്യസംഘം, കർഷകസംഘം ഭാരവാഹി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കെ.സരോജിനി(റിട്ട. ഹെൽത്ത് സൂപ്പർവൈസർ). മക്കൾ: കണ്ണൻ(യു.എസ്.എ.), ഉണ്ണിക്കൃഷ്ണൻ(വില്ലേജ് ഓഫീസ്, വെളിയനാട്), മധു(അരുൺ മെഡിക്കൽസ്, നീർക്കുന്നം). മരുമക്കൾ: ജലജ(യു.എസ്.എ.), രാജി(ഹെഡ് നഴ്‌സ്, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി), ദീപ(അദ്ധ്യാപിക, എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്‌കൂൾ, ചേർത്തല.). സംസ്‌കാരം നാളെ വൈകിട്ട് 3ന് വീട്ടുവളപ്പിൽ.