അമ്പലപ്പുഴ: ആയുർവേദ ആശുപത്രിയുടെ പണി പൂർത്തിയായിട്ടും ഉദ്ഘാടനം വൈകുന്നു.കരുമാടി ഗവ.ആയുർവേദ ഡിസ്പെൻസറി ആശുപത്രിയായി ഉയർത്തി കിടത്തിചികിത്സ നടത്തുന്നതിനായി നിർമ്മിച്ച കെട്ടിടമാണ് ഉദ്ഘാടനം കാത്ത് നിലകൊള്ളുന്നത്. കഴിഞ്ഞ ഡിസംബറിൽ കെട്ടിടത്തിന്റെ ഒന്നാം നിലയുടെ നിർമ്മാണം പൂർത്തിയായതാണ്.
വയലാർ രവി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 46.95 ലക്ഷം ഉപയോഗിച്ച് 2014ൽ കെട്ടിടത്തിന്റെ നിർമ്മാണം ആരെഭിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇടയ്ക്ക് പണി മുടങ്ങി. 20 കിടക്കകളുള്ള രണ്ടു നില കെട്ടിടത്തിനാണ് അനുമതി . ഇപ്പോൾ താഴത്തെ നിലയുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. കെട്ടിടം നിർമ്മാണം പൂർത്തിയായിട്ടും ഉദ്ഘാടനം നടത്താത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.