ചേർത്തല:തണ്ണീർമുക്കം ബണ്ടിൽ ചിറപൊളിക്കുന്നതിലെ തർക്കങ്ങൾ വിലയിരുത്താൻ ജലസേചനവകുപ്പ് അഡിഷണൽ ചീഫ്‌സെക്രട്ടറി ബിശ്വാസ്‌മേത്തയുടെ നേതൃത്വത്തിലുള്ള സംഘം എത്തി. ഉച്ചയോടെയെത്തിയ സംഘം ബണ്ടിലെ അവശേഷിക്കുന്ന മണൽചിറയുടെ ഭാഗങ്ങൾ പരിശോധിച്ചു.ഉച്ചക്കുശേഷം ഉദ്യോഗസ്ഥരുടെ അവലോകനയോഗത്തിലും പങ്കെടുത്തു.പ്രശ്‌നങ്ങൾ പരിഹരിച്ച് അടുത്തദിവസംതന്നെ ചിറപൊളിക്കുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കാനുള്ള നിർദ്ദേശം നൽകിയാണ് അഡിഷണൽ ചീഫ്‌സെക്രട്ടറി മടങ്ങിയത്. കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ സുരേഷ്‌കുമാറും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ബണ്ട് നിർമ്മാണം പൂർത്തിയായപ്പോൾ അവശേഷിച്ച ചിറ പൊളിക്കുന്നതിനാണ് തർക്കം.