photo

ചേർത്തല:കഞ്ഞിക്കുഴി സർവീസ് സഹകരണ ബാങ്കിന് കീഴിലുള്ള വനിതാ സെൽഫിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കായി ഒരുക്കിയ ഫിസിക്കൽ ഫി​റ്റ്‌നസ് സെന്റർ ഡോ.ചിത്രാ സാബു ഉദ്ഘാടനം ചെയ്തു.വനിതാ സെൽഫി പ്രസിഡന്റ് ഗീതാ കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു.ഡോ.സാബു സുഗതൻ മുഖ്യപ്രഭാഷണം നടത്തി.സുദർശനാഭായി വനിതാദിന സന്ദേശം നൽകി.യോഗാചാര്യൻ ടി.കെ.മണിലാൽ, യോഗാചാര്യ ഗീത മണിലാൽ എന്നിവർ ക്ലാസെടുത്തു. ഭരണ സമിതിയംഗങ്ങളായ വി.പ്രസന്നൻ,കെ.കൈലാസൻ,ടി.ആർ.ജഗദീശൻ,ടി.രാജീവ്,പ്രസന്ന മുരളി,വിജയ മുരളീകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ജമീലാ പുരുഷോത്തമൻ,ബാബു കറുവള്ളി,പ്രസേനൻ എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് അഡ്വ..എം.സന്തോഷ് കുമാർ സ്വാഗതവും സെക്രട്ടറി പി.ഗീത നന്ദിയും പറഞ്ഞു.