കുട്ടനാട്: കുട്ടനാട്ടിൽ മൃഗാശുപത്രിയുടെ സേവനം 24മണിക്കൂറും ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജു പറഞ്ഞു.കാവാലം ഗ്രാമ പഞ്ചായത്തിലെ ആധുനിക സൗകര്യങ്ങളോടുകൂടിയ മൃഗാശുപത്രി കെട്ടിടവും ജില്ലാതല ജന്തു ക്ഷേമ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലൈലാ രാജു അദ്ധ്യക്ഷത വഹിച്ചു.കാവാലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാരമേശ്, വൈസ് പ്രസിഡന്റ് ഒ.ജി.ഷാജി, പഞ്ചായത്തംഗങ്ങളായ ദീപാമോൾ ശശിധരൻ, റീനാമോൾ, ജോജോ കൂത്തശേരി, തിലകൻ വാസു, രേവമ്മ നടേശൻ, എൻ.രാജേന്ദ്രൻ, സന്ധ്യാ സുരേഷ്, ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ. മേരി ജയിംസ്, ചീഫ് വെറ്ററിനറി ഓഫിസർ ഡോ.കെ.ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.