കുട്ടനാട്.ആരോഗ്യ, വിനോദ സഞ്ചാര മേഖലകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ കുട്ടനാട്ടിൽ നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു..കേരള കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ മങ്കൊമ്പിൽ സംഘടിപ്പിച്ച കാർഷിക സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം. 2020-21ൽ കുട്ടനാട്ടിൽ 2500 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കും.കർഷകരുടെ പൂർണ സഹകരണം ഉണ്ടങ്കിൽ മാത്രമേ തണ്ണീർമുക്കം ബണ്ട് തുറന്നിടുന്നതിനെ പറ്റി ആലോചിക്കാൻ കഴിയൂ. ഒരു കാർഷിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ കുട്ടനാട്ടിലെ വിതയും കൊയ്തും നടത്താൻ സാധിച്ചാൽ തണ്ണീർമുക്കം ബണ്ടിന്റെ പ്രവർത്തനവും ഓരുവെള്ളവും നിയന്ത്രിക്കാൻ പറ്റും.. അന്തർദേശീയ കായൽകൃഷി ഗവേഷണ പരിശീലന കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ വിഷയാവതരണം നടത്തി.
കേരള കർഷകസംഘം ജില്ലാ പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ അധ്യക്ഷത വഹിച്ചു.കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കോലിയക്കോട് കൃഷ്ണൻ നായർ, സംസ്ഥാന സെക്രട്ടറി കെ.വി രാമകൃഷ്ണൻ, സി.പി.എം. ജില്ലാ സെക്രട്ടറി ആ. നാസർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ, കെ.എച്ച് ബാബുജാൻ, കർഷക സംഘം ജില്ലാ സെക്രട്ടറി ജി.ഹരിശങ്കർ, പി.വി രാമഭദ്രൻ എന്നിവർ സംസാരിച്ചു.