sud


കുട്ടനാട്. പ്രളയാനന്തര പുനരധിവാസ പ്രവർത്തനങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും ദ്രുതഗതിയിൽ മുമ്പോട്ടു പോകുയാണന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. ചങ്ങനാശേരി സർഗക്ഷേത്രയും യുണൈറ്റഡ് വേ ബാഗ്ലൂരും, കാരിത്താസ് ഇന്ത്യയും ചേർന്ന് കുട്ടനാട്ടിലെ തിരെഞ്ഞടുക്കപ്പെട്ട കേന്ദ്രങ്ങളിലെ സ്‌കൂളുകൾക്കും അംഗൻവാടികൾക്കും, മാലിന്യസംസ്‌കരണത്തിനുള്ള പൈപ്പ് കമ്പോസ്‌റ്റിന്റെയും ജീവനോപാധികളായ കോഴി, താറാവ് എന്നിവയുടെയും വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ചമ്പക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യൂ പഞ്ഞിമരം അദ്ധ്യക്ഷത വഹിച്ചു .ചാസ് ഡയറക്ടർ ഫാ ജോസഫ് കളരിക്കൽ മുഖ്യ പ്രഭാഷണം നടത്തി സർഗക്ഷ്രേത്ര രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറ ,സി. എം. ഐ ഡയറക്ടർ ഫാ. അലക്‌സ് പ്രായിക്കളം കെ. ആരോഗ്യ രാജു എന്നിവർ സംസാരിച്ചു.