ചേർത്തല:കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ കൂറ്റുവേലിയിൽ ആയുർവേദ ക്ലിനിക്കിലുണ്ടായ തീപിടിത്തിൽ ഒരുലക്ഷം രൂപയുടെ മരുന്നുകൾ കത്തി നശിച്ചു.ഡോ.വിഷ്ണുവിന്റെ ഉടമസ്ഥതയിലുള്ള ശുശ്രുത ആയുർവേദ ക്ലിനിക്കിലാണ് തീപിടിത്തം ഉണ്ടായത്.ഇന്നലെ രാവിലെ 9 ന് ക്ലിനിക് തുറന്നപ്പോഴാണ് മുറിയിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്.കോൺക്രീറ്റ് നിർമ്മിത കെട്ടിടമാണ്.വൈദ്യുതി ഷോർട്ട് സർക്യൂട്ടാകാം കാരണമെന്ന് കരുതുന്നു.