mathan

ചേർത്തല : കഞ്ഞിക്കുഴി പഞ്ചായത്ത് ഒന്നാം വാർഡിൽ മായിത്തറ സ്വദേശിയും കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ വി.പി.സുനിൽ ജൈവ രീതിയിൽ കൃഷി ചെയ്ത തണ്ണി മത്തന്റെ വിളവെടുപ്പ് നടന്നു. പാട്ടത്തിനെടുത്ത രണ്ടേക്കർ പാടത്തായിരുന്നു കൃഷി.

കോഴിവളം,ചാണകം,വേപ്പിൻ പിണ്ണാക്ക്എന്നിവ അടിവളമായി നൽകി നൂറ് ശതമാനം ജൈവരീതിയിൽ വിളവെടുത്ത തണ്ണിമത്തന് കിലോയ്ക്ക് മുപ്പത് രൂപയ്ക്കാണ് വിൽക്കുന്നത്.
വിളവെടുപ്പ് ദിവസം തന്നെ ആയിരത്തോളം കിലോ തണ്ണിമത്തൻ വി​റ്റ സന്തോഷത്തിലാണ് സുനിലും കഞ്ഞിക്കുഴി പഞ്ചായത്ത് അംഗമായ ഭാര്യ രോഷ്‌നിയും.വിളവെടുപ്പ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു നിർവഹിച്ചു.ആദ്യ വിൽപ്പന ചലച്ചിത്രതാരം ചേർത്തല ജയൻ നിർവഹിച്ചു.കൃഷി അസി.സുരേഷ്,എ.ടി.സുരേഷ്ബാബു, ബി.എൻ.സുരേന്ദ്രൻ,വി.പി.കനകപ്പൻ എന്നിവർ വിളവെടുപ്പിൽ പങ്കെടുത്തു.