bjp

ചേർത്തല:കേരളത്തിൽ തമ്മിലടിക്കുകയും കേന്ദ്രത്തിൽ കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഇടതു വലതു മുന്നണികൾക്കെതിരെയുള്ള വിധിയെഴുത്തായി ലോക്‌സഭാ തിരഞ്ഞൈടുപ്പ് മാറുമെന്ന്
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണൻ പറഞ്ഞു.പരിവർത്തന യാത്രക്ക് ചേർത്തലയിൽ നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തോട് അനുഭാവ പൂർണമായ നിലപാട് സ്വീകരിച്ചിട്ടുള്ള മ​റ്റൊരു കേന്ദ്ര സർക്കാർ ഉണ്ടായിട്ടില്ല.പക്ഷേ അന്ധമായ മോദിവിരോധം കാരണം കേന്ദ്രപദ്ധതികൾ അട്ടിമറിക്കാനാണ് ഇരുമുന്നണികളുടെയും ശ്രമമെന്നും അദ്ദേഹം പറഞ്ഞു.കോടതി കവലയിൽ മഹിളാമോർച്ച പ്രവർത്തകർ ജാഥാ ക്യാപ്ടനെ ആരതി ഉഴിഞ്ഞ് സ്വീകരിച്ചു. വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെ ദേവീക്ഷേത്രത്തിന് വടക്കുഭാഗത്തെ സമ്മേളന നഗരിയിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ബി.ജെ.പി സംസ്ഥാന സമിതി അംഗം ശ്രീനഗരി രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സാനു സുധീന്ദ്രൻ അദ്ധ്യക്ഷനായി.മഹിളാ കർഷകമോർച്ച സംസ്ഥാന കൺവീനർ ഗീതാകുമാരി,കർഷക മോർച്ച സംസ്ഥാന അദ്ധ്യക്ഷൻ ജയസൂര്യൻ,ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരൻ, ജില്ലാ പ്രസിഡന്റ് കെ.സോമൻ,ജനറൽ സെക്രട്ടറി ഡി.അശ്വിനിദേവ്,സെക്രട്ടറിമാരായ ടി.സജീവ് ലാൽ,സുമി ഷിബു,എം.എസ്. ഗോപാലകൃഷ്ണൻ,അരുൺ.കെ.പണിക്കർ,പി.കെ.ബിനോയ് എന്നിവർ സംസാരിച്ചു.