tkmm

ചേർത്തല:തണ്ണീർമുക്കം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് പഞ്ചായത്ത് മുൻകൈയെടുത്ത് കളിസ്ഥലം നിർമ്മിച്ച് നൽകും.ഏഴ് ലക്ഷം രൂപയാണ് നിർമ്മാണത്തിന് പഞ്ചായത്ത് അനുവദിച്ചത്.വോളിബാൾ കോർട്ട്,ഷട്ടിൽ കോർട്ട്,മിനി ഫുട്‌ബാൾ ഗ്രൗണ്ട് തുടങ്ങിയവയുടെ നിർമ്മാണമാണ് തുടങ്ങിയത്.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് ഉദ്ഘാടനം നിർവഹിച്ചു.എസ്.എം.സി.ചെയർമാൻ സി.വിനു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധുവിനു,ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സുധർമ്മ സന്തോഷ്,എസ്.എൻ.ട്രസ്റ്റ് വിദ്യാഭ്യാസ ഉപദേശക അംഗം സി.പി.സുദർശനൻ,പ്രിൻസിപ്പൽ ജയലാൽ എന്നിവർ പങ്കെടുത്തു.