ചേർത്തല:അഭിഭാഷക ക്ഷേമനിധി ആനുകൂല്യം അരലക്ഷം രൂപയായി ഉയർത്തണമെന്ന് ആൾ ഇന്ത്യ ലോയേഴ്‌സ് യൂണിയൻ ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.ചേർത്തലയിലെ ലാൻഡ് ട്രൈബ്യൂണൽ നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.ചേർത്തലയിൽ അഡ്വ. പി ജി തമ്പി നഗറിൽ ചേർന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റും അഡ്വക്കേറ്റ് ജനറലുമായ സി.പി.സുധാകരപ്രസാദ് ഉദ്ഘാടനംചെയ്തു. അഡ്വ. ചെറിയാൻ കുരുവിള അദ്ധ്യക്ഷനായി.മുതിർന്ന അഭിഭാഷകരെയും മുൻസിഫ്-മജിസ്‌ട്രേട്ട് സെലക്ഷൻ ലഭിച്ചവരെയും അനുമോദിച്ചു.പാരിപ്പള്ളി രവീന്ദ്രൻ,കെ.വിജയകുമാർ,എം.സി.രാമചന്ദ്രൻ, സുധീർ ഗണേഷ്‌കുമാർ,സി.എസ്.അജിതൻ നമ്പൂതിരി,ചെറിയാൻ വർഗീസ് എന്നിവർ സംസാരിച്ചു.സംസ്ഥാന സെക്രട്ടറി ബി.രാജേന്ദ്രൻ സംഘടനാ റിപ്പോർട്ടും ജില്ലാസെക്രട്ടറി എൻ.റാഫിരാജ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സ്വാഗതസംഘം ചെയർമാൻ കെ.പ്രസാദ് സ്വാഗതവും സെക്രട്ടറി പി.ജി.ലെനിൻ നന്ദിയുംപറഞ്ഞു.
ജില്ലാ പ്രസിഡന്റായി ചെറിയാൻ കുരുവിളയെയും സെക്രട്ടറിയായി എൻ.റാഫിരാജിനെയും തിരഞ്ഞെടുത്തു.മറ്റ് ഭാരവാഹികൾ:സി.വി.ലുമുംബ,പ്രിയദർശൻതമ്പി,പി.എസ്.ജയകുമാർ,എസ്.സീമ,വിഷ്ണു മനോഹർ(വൈസ് പ്രസിഡന്റുമാർ),പി.ജി.ലെനിൻ,വി.ബോബൻ,രാജേന്ദ്രപ്രസാദ്,എസ്.അമൃതകുമാർ,ഷിമുരാജ്(ജോയിന്റ്സെക്രട്ടറിമാർ), ലജിത ഡിക്രൂസ്(ട്രഷറർ). തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം സമ്മേളന വേദയിലെത്തിയ എൽ.ഡി.എഫ് സ്ഥാനാർത്ഥി എ.എം.ആരിഫിന് കൈമാറി.