excise

ചേർത്തല: സംസ്ഥാന ലഹരി വർജ്ജന വിഷൻ വിമുക്തിയുടെ പ്രചരണത്തിന്റെ ഭാഗമായി ചേർത്തല എക്സൈസ് സർക്കിളിന്റെ നേതൃത്വത്തിൽ മാരാരിക്കുളം ബീച്ചിൽ തീരദേശ വിമുക്തി കാർണിവൽ സംഘടിപ്പിച്ചു.ലഹരിവിരുദ്ധ ബോധവത്കരണ ചിത്ര പ്രദർശനം,ഓട്ടൻതുള്ളൽ,നാടകം തുടങ്ങിയവ നടത്തി.താളമാണ് എന്റെ ലഹരി എന്ന പേരിൽ വനിതകളുടെ ശിങ്കാരിമേള മത്സരവും നടന്നു..ലഹരിക്കെതിരെ ഒരുഗോൾ ഫുട്ബാൾ മത്സരവും സംഘടിപ്പിച്ചു..ഇന്റലിജൻസ് വിഭാഗം ജോയിന്റ് കമ്മിഷണർ കെ.എ.നെൽസൺ,മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡി.പ്രിയേഷ്‌ കുമാർ,കെ.കെ.രമണൻ,എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ വി.സി.ബൈജു എന്നിവർ പങ്കെടുത്തു.