തുറവൂർ: പട്ടണക്കാട് സഹകരണ ബാങ്കിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തി. കോൺഗ്രസ് നേതൃത്വത്തിലുള്ള ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റർ ഭരണം ഏർപ്പെടുത്തണമെന്നും വ്യാജ വായ്പ, നിക്ഷേപത്തട്ടിപ്പ് എന്നിവയിലൂടെ നഷ്ടമായ കോടികൾ കുറ്റക്കാരിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു മാർച്ച്. സി.പി. എം ജില്ലാ കമ്മിറ്റി അംഗം എൻ പി ഷിബു ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി സി ടി വിനോദ്, ബ്ലോക്ക് പ്രസിഡന്റ് വി കെ സൂരജ്, സെക്രട്ടറി ശ്രീകാന്ത് കെ.ചന്ദ്രൻ, ട്രഷറർ കെ. എസ് .സുധീഷ്, കെ.വി ദേവദാസ് ,എസ്. ബാഹുലേയൻ, ടി.എം.ഷെറീഫ് ,പി.സി. ബൈജു,എ.കെ വൈശാഖ്, രാഖി ബാബു, പി പി പ്രവീൺ എന്നിവർ സംസാരിച്ചു.