kandamangalam
കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചദിന ഗണേശ മഹാസത്രത്തിന് മുന്നോടിയായുള്ള വനിതാ സംഗമം എസ്.എൻ.ട്രസ്​റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല:കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിൽ നടക്കുന്ന പഞ്ചദിന ഗണേശ മഹാസത്രത്തിന് മന്നോടിയായുള്ള വനിതാ സംഗമം എസ്.എൻ.ട്രസ്​റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്തു.സത്രം വനിതാ കമ്മ​ി​റ്റി ചെയർപേഴ്‌സൺ ചന്ദ്രിക രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ചേർത്തല മുനിസിപ്പൽ മുൻ ചെയർപേഴ്‌സൺ ജയലക്ഷ്മി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി.വിജയമ്മ രവീന്ദ്രൻ.എൽ. മിനി,വി.ജയശ്രീ,കെ.എൻ.ലളിത,ജയാപ്രതാപൻ,കണ്ടമംഗലം ദേവസ്വം പ്രസിഡന്റ് പി.ഡി.ഗഗാറിൻ എന്നിവർ സംസാരിച്ചു. മേയ് 1 മുതൽ 5 വരെ പള്ളിക്കൽ സുനിലിന്റെ നേതൃത്വത്തിലാണ് പഞ്ചദിന ഗണേശമഹാസത്രം നടക്കുന്നത്.