ആലപ്പുഴ: ജില്ലയിൽ റേഷൻ സാധനങ്ങളുടെ വാതിൽപ്പടി വിതരണം തുടങ്ങി. റേഷൻ സാധനങ്ങൾ കടകൾക്ക് മുന്നിൽ വച്ച് തൂക്കി ബോദ്ധ്യപ്പെടുത്തിയാണ് റേഷൻ വ്യാപാരികൾക്ക് വിതരണം ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ചേർത്തല, അമ്പലപ്പുഴ,കുട്ടനാട് എന്നീ താലൂക്കുകളിലാണ് വാതിൽപ്പടി വിതരണം നടത്തിയത്.
ഇന്നലെ കാർത്തികപ്പള്ളി,മാവേലിക്കര താലൂക്കുകളിൽ വിതരണം നടത്തി. പ്രാദേശിക അവധിയായതിനാലാണ് ആദ്യ ഘട്ടത്തിൽ വിതരണം നടത്തിയത്.
റേഷൻ സാധനങ്ങളിൽ കുറവുണ്ടാകുന്നതായുള്ള വ്യാപാരികളുടെ പരാതിയെ തുടർന്നാണ് റേഷൻ വിതരണം കൂടുതൽ സുതാര്യമാക്കിയത്. സാധനങ്ങൾ വിതരണത്തിനു കൊണ്ടുവരുന്ന ലോറിയിൽ തന്നെ തൂക്കം നോക്കാനുള്ള ത്രാസും സജ്ജമാക്കിയിട്ടുണ്ട്. എൻ.എഫ്.എസ്.എ ഉദ്യോഗസ്ഥൻ,കരാറുകാരൻ,റേഷൻ കടയുടമ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സാധനങ്ങൾ തൂക്കി നൽകുന്നത്.