കായംകുളം :വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പത്തിയൂർ എരുവ കറുവക്കാരൻ പറമ്പിൽ അബ്ദുൾ നാസറിനെ (52) പൊലീസ് അറസ്റ്റ് ചെയ്തു.
വിദേശത്ത് ജോലി വാങ്ങിക്കൊടുക്കാം എന്ന് വാഗ്ദാനം നൽകി പുതുപ്പള്ളി സ്വദേശികളായ 4 യുവാക്കളിൽ നിന്ന് ഇയാൾ 540,000 രൂപ വാങ്ങി. തുടർന്ന് വിസിറ്റിംഗ് വിസയിൽ യുവാക്കളെ ദുബായിൽ കൊണ്ടു പോവുകയും അവിടെ റൂമിൽ ഒരു മാസത്തോളം താമസിപ്പിക്കുകയും ചെയ്തു.
തട്ടിപ്പ് മനസിലായതോടെ ബന്ധുക്കൾ വിമാന ടിക്കറ്റിനുള്ള പണം അയച്ചു കൊടുത്താണ് യുവാക്കളെ തിരികെ നാട്ടിലെത്തിച്ചത്. അബ്ദുൾ നാസറിനെ ബന്ധപ്പെട്ടെങ്കിലും പണം തിരികെ കൊടുക്കുവാൻ തയ്യാറായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.
സമാനമായ തരത്തിൽ ഇയാൾ നിരവധിപേരെ കബളിപ്പിച്ച് പണം തട്ടിയിട്ടുള്ളതായി പൊലീസ് പറഞ്ഞു. മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.