ambalapuzha-news

അമ്പലപ്പുഴ: അടിപിടിക്കേസിൽ അറസ്റ്റിലായ യുവാക്കളെ കോടതി റിമാൻഡ് ചെയ്തു. വാടയ്ക്കൽ തയ്യിൽ വീട്ടിൽ അപ്പു എന്നു വിളിക്കുന്ന ഡൊമിനിക് (25), തയ്യിൽ വീട്ടിൽ ജിക്കു എന്നു വിളിക്കുന്ന ജാക്സൺ (28), പാല്യതയ്യിൽ വീട്ടിൽ ജോമോൻ എന്നു വിളിക്കുന്ന ബോസ്കോ (28) എന്നിവരാണ് റിമാൻഡിലായത്. വാടയ്ക്കൽ പാണ്ഡ്യാലയ്ക്കൽ അരുൺണിനെ (22) കഴിഞ്ഞ ദിവസം മർദ്ദിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.