dambathy

ചേർത്തല : എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ അങ്കണത്തിൽ നിർമ്മിച്ച ഗുരുദേവ ക്ഷേത്രത്തിന്റെ സമർപ്പണത്തിന്റെയും പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെയും മുന്നോടിയായി നടന്ന ദമ്പതിസംഗമം സിനിമാതാരം കവിയൂർ പൊന്നമ്മ ഉദ്ഘാടനം ചെയ്തു. എസ്.എൻ.ട്രസ്​റ്റ് ബോർഡ് അംഗം കെ.വി.സാബുലാൽ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൺവീനർ കെ.കെ.മഹേശൻ മുഖ്യപ്രഭാഷണവും യോഗം കൗൺസിലർ പി.ടി.മന്മഥൻ അനുഗ്രഹ പ്രഭാഷണവും നടത്തി. ഒളിമ്പ്യനും മോട്ടിവേഷൻ പരിശീലകനുമായ ജോബി മാത്യു ക്ലാസ് നയിച്ചു.വി.എൻ.ബാബു ഉപഹാരസമർപ്പണം നടത്തി.കണിച്ചുകുളങ്ങര യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തമൻ,യൂത്ത്മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി പി.ജയകുമാർ,മേഖല കമ്മി​റ്റി പ്രസിഡന്റുമാരായ ബൈജു ഗോകുലം,എൻ.ഷിബു,എസ്.പ്രിൻസ്‌മോൻ,ടി.സത്യൻഎന്നിവർ സംസാരിച്ചു.യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് വി.ശശികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് സജേഷ് നന്ത്യാട്ട് നന്ദിയും പറഞ്ഞു.വൈകിട്ട് വനിതാസംഘത്തിന്റെ വിവിധ ശാഖകളുടെ നേതൃത്വത്തിൽ താലപ്പൊലിയും തുടർന്ന് കോട്ടയം വിരാഡ് സ്വരൂപിണി അവതരിപ്പിച്ച മനമോഹന നാമരസം പരിപാടിയും നടന്നു.ഇന്ന് രാവിലെ 9ന് സ്വാമി സച്ചിതാനന്ദയുടെ പ്രഭാഷണം,തുടർന്ന് നടക്കുന്ന കുമാരിസംഗമം എസ്.എൻ.ട്രസ്​റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഉദ്ഘാടനം ചെയ്യും.വനിതാസംഘം യൂണിയൻ പ്രസിഡന്റ് രേണുക മനോഹരൻ അദ്ധ്യക്ഷത വഹിക്കും.യോഗം ഡയറക്ടർ ബോർഡ് അംഗം കെ.കെ.പുരഷോത്തമൻ,യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറിപി.ജയകുമാർ,മേഖല സെക്രട്ടറിമാരായ ഷൈജു വട്ടക്കര,ശ്രീദൾ എം.ശശിധരൻ,കെ.പി.രാജേഷ്,ഷാബു ഗോപാൽഎന്നിവർ സംസാരിക്കും. ഡോ.അനൂപ് വൈക്കം ക്ലാസ് നയിക്കും.മാതാ സ്വാമിനി നിത്യചേതന ആത്മീയ പ്രഭാഷണം നടത്തും.വനിതാസംഘം യൂണിയൻ സെക്രട്ടറി തുളസിഭായി വിശ്വനാഥൻ സ്വാഗതവും ട്രഷറർ സി.ശോഭിനി നന്ദിയും പറയും.വൈകിട്ട് 5ന് തിരുവാതിര,7ന് ഗുരുദേവ കൃതികളുടെ നൃത്താവിഷ്‌കാരം.17ന് രാവിലെ 7നും 7.30നും മദ്ധ്യേ സ്വാമി സച്ചിതാനന്ദ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ നടത്തും.9ന് ക്ഷേത്ര സമർപ്പണ സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും.എസ്.എൻ.ട്രസ്​റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നടത്തും.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും.സ്വാമി സച്ചിതാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും.

ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രം ആസ്പദമാക്കി ചോ​റ്റാനിക്കര സുധർമ്മ ഗിരിജൻ വരച്ച ചിത്രങ്ങളുടെ പ്രദർശനവും തുടങ്ങി.