മാന്നാർ: പരുമല സെമിനാരി എൽ.പി സ്‌കൂൾ വാർഷികാഘോഷം ഫാ. എം.സി. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ജി. ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. നടൻ സതീഷ് വെട്ടിക്കവല കലാപരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ അലക്‌സാണ്ടർ പി. ജോർജ്, പി.ടി. തോമസ് പീടികയിൽ, ലിസി തോമസ്, ജിനുരാജു, കെ.എ. കരിം, തോമസ് ഉമ്മൻ അരികുപുറം, ഷിജോ ബേബി, ബഷീർ പാലക്കീഴിൽ, ടി.എസ്. ഷെഫീഖ് തുടങ്ങിയവർ സംസാരിച്ചു.