ചാരുംമൂട് : എൽ.ഡി.എഫ് മാവേലിക്കര നിയമസഭാ മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. ചാരുംമൂട് മജസ്റ്റിക് ആഡിറ്റോറിയത്തിൽ നടന്ന കൺവെൻഷനിൽ സി പി എം ജില്ലാ സെക്രട്ടേറിയറ്റംഗം കെ രാഘവൻ അദ്ധ്യക്ഷനായി. എൽ ഡി എഫ് സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാർ , ആർ രാജേഷ് എം എൽ എ , ജേക്കബ് ഉമ്മൻ , എൻ രവീന്ദ്രൻ , ചാരുംമൂട് സാദത്ത് , നൂറനാട് ജയകുമാർ , പ്രഭാ വി മറ്റപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.