ഹരിപ്പാട്: കരുവാറ്റ ശ്രീനാരായണ ധർമ്മസേവാസംഘം വാർഷിക മഹോത്സവം കൊടിയേറി. ശിവഗിരി മഹാസമാധിയിൽ പൂജിച്ച് സ്വാമി സംഘചൈതന്യയിൽ നിന്നും ഏറ്റുവാങ്ങിയ ധർമ്മപതാക ശ്രീനാരായണ ധർമ്മസേവാസംഘം പ്രസിഡന്റ് ദിനു വാലുപറമ്പിൽ ഉയർത്തി വാർഷിക മഹോത്സവാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ധർമ്മസേവാസംഘം സെക്രട്ടറി ബി.കുഞ്ഞുമോൻ, വൈ. പ്രസിഡന്റ് ടി.മോഹൻകുമാർ, ജോ.സെക്രട്ടറി സുനിൽകുമാർ, ട്രഷറർ കെ.ആർ രാജൻ, ഭരണസമിതി അംഗങ്ങളായ ലേഖാ മനോജ്, പ്രസന്നാ ദേവരാജൻ, അംബികാ രവീന്ദ്രൻ, യതീന്ദ്രദാസ്, യു.മുരളീധരൻ, ബി.അശോകൻ, വിനോദ് ബാബു, ഗോകുൽദാസ്, ആർ.ഷാജി, ആലപ്പുഴ ജിലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണി വിശ്വനാഥ്, കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.സുജാത, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീലതാമോഹൻകുമാർ, ധർമ്മ സേവാ സംഘം മുൻ പ്രസിഡന്റ് സുരേന്ദ്രൻ, മുൻ സെക്രട്ടറി പി.മുകുന്ദൻഎന്നിവർ ചടങ്ങിൽ പങ്കെടുത്തു. നവീന ക്ഷേത്ര നിർമ്മാണ ഫണ്ടിലേക്ക് അൻപതിനായിരം രൂപ കുമാർ ഭവനത്തിൽ ഭാർഗവനിൽ നിന്നും സംഘം പ്രസിഡന്റ് ഏറ്റുവാങ്ങി.