ചേർത്തല:കളവംകോടം കരപ്പുറം മിഷൻ യു.പി.സ്കൂൾ വാർഷികാഘോഷം അഡ്വ.എ.എം.ആരിഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.ലോക്കൽ മാനേജർ ഫാ.ജിജി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ഹരിശ്രീ യൂസഫ് മുഖ്യാതിഥിയായി.ഫാ.തോമസ് പായിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റായി 9 വർഷം പൂർത്തിയാക്കിയ വി.ശശിയെ പഞ്ചായത്ത് പ്രസിഡന്റ് എസ്.വി.ബാബു ആദരിച്ചു.പൂർവ വിദ്യാർത്ഥിയും ദേശീയ വോളിബാൾ താരവുമായ അഭിജിത്തിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീതാ വിശ്വംഭരൻ ഉപഹാരം നൽകി. യു.ജി.ഉണ്ണി,സി.കെ.ഷാജിമോഹൻ,ടി.ടി.ജിസ്‌മോൻ,പ്രൊഫ.ജ്ഞാനശിഖാമണി,ഡി.പ്രകാശൻ,ഹെഡ്മാസ്റ്റർ അനിൽ,സന്ധ്യ എന്നിവർ സംസാരിച്ചു.