അമ്പലപ്പുഴ: പുന്നപ്ര തെക്കു പഞ്ചായത്ത് ഹാഫിയത്ത് ജംഗ്ഷനു സമീപം വലിയ പറമ്പിൽ അനൂപിനെ (25) നിരോധിത പുകയില ഉത്പന്നങ്ങളുമായി പൊലീസ് പിടികൂടി. 119 പായ്ക്കറ്റ് ഹൻസ് കൈവശം ഉണ്ടായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നർക്കോട്ടിക് സ്ക്വാഡും പുന്നപ്ര പൊലീസും ചേർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.