ആലപ്പുഴ: കെ.ആർ. ഗൗരിഅമ്മയുടെയും എ.എൻ. രാജൻബാബുവിന്റെയും ജെ.എസ്.എസുകൾ ഒന്നാകാൻ തീരുമാനിച്ചു. ഗൗരിഅമ്മയുടെ ചാത്തനാട്ടെ വീട്ടിൽ നടത്തിയ ചർച്ചയിലാണ് പഴയതുപാേലെ ഒറ്റ പാർട്ടിയാകാൻ തീരുമാനിച്ചത്. ഇതിനായി ഗൗരിഅമ്മ വിഭാഗത്തിന്റെ യോഗം ഇന്ന് ചാത്തനാട്ടെ വീട്ടിലും രാജൻബാബു വിഭാഗത്തിന്റെ യോഗം 31ന് എറണാകുളത്തും നടക്കും. അതിനുശേഷം ലയന സമ്മേളനം നടത്താനാണ് തീരുമാനം.
ഗൗരിഅമ്മയുമായി തെറ്റിപ്പിരിഞ്ഞ് ജെ.എസ്.എസ് പല വിഭാഗങ്ങളായിരുന്നു. ഇതിൽ സത്‌ജിത് വിഭാഗവും ഗോപൻ വിഭാഗവും പ്രത്യേകമായി നിൽക്കുകയാണ്. മറ്റൊരു ഘടകത്തിന് നേതൃത്വം കൊടുത്തിരുന്ന പ്രദീപ് വിഭാഗം സി.പി.എെയിൽ ചേർന്നു.
ആർ. പൊന്നപ്പൻ, ബാലരാമപുരം സുരേന്ദ്രൻ, സഞ്ജീവ് സോമരാജൻ, ബീനാകുമാരി, കാട്ടുകുളം സലിം എന്നിവർ ചർച്ചയിൽ പങ്കെടുത്തു.