ആലപ്പുഴ: തുഷാർ വെള്ളാപ്പള്ളി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ കുഴപ്പമില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കണിച്ചുകുളങ്ങരയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സമ്പ്രദായത്തിൽ പ്രായപൂർത്തിയായവർ മത്സരിക്കാൻ പാടില്ലെന്ന് പറയാനാവില്ലല്ലോ. എസ്.എൻ.ഡി.പി യോഗത്തിന്റെ ഒൗദ്യോഗിക സ്ഥാനത്തിരിക്കുന്നവർ മത്സരിക്കരുത് എന്നാണ് പറഞ്ഞിട്ടുള്ളത്. ആ സ്ഥാനത്തിരുന്നവർ മത്സരിച്ച് പരാജയപ്പെട്ട അനുഭവം മുന്നിലുള്ളതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. ഒൗദ്യോഗിക സ്ഥാനം രാജിവച്ചിട്ട് മത്സരിക്കുന്നതിൽ തെറ്റില്ല. തുഷാർ ഒരു രാഷ്ട്രീയ പാർട്ടിയുടെ നേതാവാണ്. മത്സരിക്കുകയോ മത്സരിക്കാതിരിക്കുകയോ ചെയ്യാം- വെള്ളാപ്പള്ളി പറഞ്ഞു.