മാവേലിക്കര: ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ എതിരേല്പ് മഹോത്സവത്തിന്റെ അഞ്ചാം ദിവസമായിരുന്ന ഇന്നലെ കണ്ണമംഗലം തെക്ക് കരയുടെ ഉരുളിച്ച ഘോഷയാത്ര നടന്നു. ആറാം കരയായ കണ്ണമംഗലം വടക്ക് കരയുടെ എതിരേൽപ് മഹോത്സവം ഇന്ന് നടക്കും. വൈകിട്ട് 3.30ന് ഉരുളിച്ച ഘോഷയാത്ര കൊഴിഞ്ഞനല്ലൂർ ദേവീക്ഷേത്ര സന്നിധിയിൽ നിന്ന് പുറപ്പെട്ട് വടക്കേത്തുണ്ടം, മൂലയ്ക്കാട്ടുചിറ വഴി ചെട്ടികുളങ്ങര ക്ഷേത്രത്തിൽ എത്തിച്ചേരും. ക്ഷേത്രത്തിൽ വൈകിട്ട് 4ന് ആത്മീയ പ്രഭാഷണം, 7.30ന് സേവ, രാത്രി 10.30ന് ഗാനമേള, പുലർച്ചെ 2ന് എതിരേൽപ് വരവ് എന്നിവ നടക്കും. രാത്രി 10 മുതൽ മൂലയ്ക്കാട്ടുചിറയിൽ പോളവിളക്ക് അൻപൊലി.